കഴിഞ്ഞ ഒരുവർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞുകൊണ്ട് വർഷാവസാന പ്രാത്ഥനയും വിശുദ്ധ കുർബാനയും ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ച് കുർബാന സെൻ്ററുകളിൽ നടക്കും. 2019 ഡിസംബർ 31 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടക്കും. തുടർന്ന് ബ്രേ കമ്യൂണിറ്റിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ നടക്കും. വൈകിട്ട് 6…