മൂന്ന് വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഉപരിപഠനത്തിനായ് പോകുന്ന ഫാ. രാജേഷ് മേച്ചിറാകത്തിനു ഡബ്ലിൻ സീറോ മലബാർ സമൂഹം സമുചിത യാത്രയയപ്പ് നൽകി. അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ സോണൽ കോർഡിനേഷൻ കമ്മറ്റിയുടേയും കുർബാന സെൻ്റർ കമ്മറ്റികളുടേയും സംയുക്ത മീറ്റിങ്ങിൽ ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഉപഹാരങ്ങൾ ട്രസ്റ്റിമാരായ സീജോ കാച്ചപ്പള്ളി, ബെന്നി…