ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൌണ്, ക്ലോണി, ഫിബ്ബിൾസ്ടൌണ് കമ്മ്യൂണിറ്റി സെന്റെറിൽ 2015 ഒക്ടോബർ 24,25,26(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിൻ അതിരൂപതാ സഹായമെത്രാൻ റെയ്മണ്ട് ഫീൽഡ് തിരി തെളിയിച്ചു കുടുംബ നവീകരണ ധ്യാനത്തിന്റെ ഉത്ഘാടന…