ഡബ്ലിൻ സീറോ മലബാർ സഭയുടെ ആറാമത് കുടുംബസംഗമത്തിനു ലൂക്കൻ യൂത്ത് സെൻ്റർ വേദിയാകും. നാളെ, ജൂൺ 22 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകിട്ട് 8 വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികൾ നടത്തപ്പെടും. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും.
കുട്ടികളുടെ ഫുഡ്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും.…