ഡബ്ലിൻ സീറോ മലബാർ സമൂഹം ക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിൻ്റേയും, വിശുദ്ധ കുർബാനാസ്ഥപനത്തിൻ്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു. ഡബ്ലിനിലെ ഒൻപത് കുർബാന സെൻ്ററുകളിലും ഈവർഷം പെസഹാ തിരുകർമ്മങ്ങൾ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയിൽ വിനയത്തിൻ്റെ മാതൃകനൽകികൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിനെ അനുസ്മരിച്ച് കാൽ കഴുകൽ ശുശ്രൂഷയും നടന്നു. വിവിധ കുർബാന സെൻ്ററുകളിൽ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ്…