ഡബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്സ് കുർബാന സെൻ്ററിൽ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച മുതൽ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാൽബ്രിഗൻ സെൻ്റ് പീറ്റർ ആൻ്റ് പോൾ ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളിൽ പതിവ്പോലെ റിവർവാലി സെൻ്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക്…










