ഡബ്ലിൻ സീറോ മലബാർ സഭ തൊഴിലാളി മധ്യസ്ഥനായ യൗസേപ്പിതാവിൻ്റെ തിരുനാൾ അന്താരാഷ്ട്ര തൊഴിലാളി ദിനമായ മെയ് ഒന്നിനു ആചരിക്കുന്നു. ‘BEANNACHT’ (അനുഗ്രഹം) എന്ന് പേരിട്ടിരിക്കുന്ന തിരുനാൾ മെയ് ഒന്നിനു വൈകിട്ട് 6 മണിക്ക് വിശുദ്ധ കുർബാനയോടെ താലാ ഫെർട്ടകയിൻ ചർച്ച് ഓഫ് ഇൻ ക്രാനേഷനിൽ വച്ച് ആചരിക്കും. സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും.…










