ഡബ്ലിൻ:ഡബ്ലിൻ സീറോമലബാർ സഭയുടെ ചാപ്ല്യനായി കഴിഞ്ഞ മൂന്നു വർഷങ്ങളായി സുസ്ത്യർഹമായ സേവനം അനുഷ്ട്ടിച്ച ശേഷം മാതൃ രൂപതയായ തെലുങ്കാനയിലെ അദിലാബാദിലേയ്ക്ക് തിരികെ പോകുന്ന ഫാ.മനോജ് പൊൻകാട്ടിലിന് ഡബ്ലിൻ സീറോമലബാർ സഭ യാത്രയയപ്പ് നല്കുന്നു.ഡബ്ലിൻ സീറോ മലബാർ സഭയിൽ ആരാധനാക്രമങ്ങൾ സജീവമാക്കാനും,കുട്ടികളുടെയും,യുവജനങ്ങളുടെയും പങ്കാളിത്വം സഭാപ്രവർത്തനങ്ങളിൽ വർദ്ധിപ്പിക്കാനും മനോജച്ചൻ വഹിച്ച നേതൃത്വത്തിന് സഭാസമൂഹത്തിന്റെ കൃതജ്ഞതയർപ്പിക്കാനും ഈ അവസരം ഉപയോഗിക്കും.
ഡബ്ലിനിലെ അതിരൂപതയിലെയും അയർലണ്ടിലെ മലയാളി സമൂഹത്തിലേയും സാമൂഹ്യ…